Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

VISA Policy,US Visa, Indian Applicants, India- USA, വിസ പോളിസി, യുഎസ് വിസ, ഇന്ത്യ- യുഎസ്, ഇന്ത്യൻ അപേക്ഷകർ

അഭിറാം മനോഹർ

, ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (18:55 IST)
AI Generated
ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി യുഎസ് വീസ നിയമത്തിലെ പുതിയ നയം മാറ്റം. യുഎസ് വീസയ്ക്കായി അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ സ്വദേശങ്ങളില്‍ നിന്ന് തന്നെ അപേക്ഷ നല്‍കണമെന്നാണ് പുതിയ തീരുമാനം. യുഎസ് സ്റ്റേറ്റ് വകുപ്പിന്റെ പുതിയ നയപ്രകാരം ഇനി മുതല്‍ എല്ലാ നോണ്‍ ഇമിഗ്രന്റ് വീസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്ത് അല്ലെങ്കില്‍ നിയമപരമായി താമസിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് മാത്രമെ അഭിമുഖങ്ങളില്‍ പങ്കെടുക്കാവു.
 
വേഗത്തില്‍ വീസ ലഭിക്കാനായി ഇന്ത്യന്‍ പൗരന്മാരില്‍ മിക്കവരും ബിവണ്‍(ബിസിനസ്), ബി ടു(ടൂറിസം) വീസകള്‍ നേടാന്‍ സിംഗപൂര്‍, തായ്ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് അഭിമുഖത്തിനായുള്ള അപ്പോയ്‌മെന്റുകള്‍ എടുക്കാറുള്ളത്. പുതിയ നയം ഈ രീതിക്ക് തടസ്സം സൃഷ്ടിക്കും. ഇന്ത്യയില്‍ നിലവില്‍ വീസ അപ്പോയ്‌മെന്റുകള്‍ക്കായി മൂന്നര മുതല്‍ 9 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ നയം കാലതാമസം ഇനിയും വര്‍ധിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നിലവില്‍ വന്ന ഇന്‍ പേഴ്‌സണ്‍ അഭിമുഖവും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍