Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ

വിനോദസഞ്ചാര വിസ ഇന്നുമുതല്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്.

china

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 ജൂലൈ 2025 (13:26 IST)
china
ചൈനീസ് പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച ഇന്ത്യ. ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാര വിസ ഇന്നുമുതല്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്. 2020 കോവിഡിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച നടപടികളാണ് അഞ്ചുവര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്നത്.
 
2020 കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു. ചൈനക്കാര്‍ക്ക് ഇന്ത്യ വിനോദസഞ്ചാര വിസ അനുവദിച്ചിരുന്നില്ലെങ്കിലും ബിസിനസ് വിസകള്‍ അനുവദിച്ചിരുന്നു. അടുത്തമാസം അവസാനത്തോടെ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാന്‍ഹായി സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍