Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ടണിൽ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്, രോഗവ്യാപനനിരക്ക് കൂടുതലെന്ന് റിപ്പോർട്ട്

ബ്രിട്ടണിൽ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്, രോഗവ്യാപനനിരക്ക് കൂടുതലെന്ന് റിപ്പോർട്ട്
, ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:07 IST)
കൊവിഡ് 19 വ്യാപനത്തിന് കാരണമാകുന്ന കൊറോണ വൈറസിൽ നിന്നും വ്യത്യസ്‌തമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്.  പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19ൽ നിന്നും വ്യത്യസ്‌തമായി ഇവയ്‌ക്ക് രോഗവ്യാപനതോത് കൂടുതലാണെന്നാണ് പ്രാഥമിക പഠനറിപ്പോർട്ട്.
 
അതേസമയം ബ്രിട്ടണിൽ രോഗവ്യാപനം വർധിക്കുന്നതിനെ തുടർന്ന് ലണ്ടനിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശ‌നമാക്കി. ജനങ്ങളുടെ സുരക്ഷയും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാനിടയുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ. ചില പ്രദേശങ്ങളിൽ ഒരാഴ്‌ച്ച കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന സ്ഥിതിയിലാണ്.
 
ടയർ 2 നിയന്ത്രണങ്ങളിലേക്കാണ് ബ്രിട്ടൺ ഇപ്പോൾ നീങ്ങുന്നത്.പൊതുസ്ഥലത്ത് ആറ് പേരിലധികം സംഘം ചേരുന്നതിൽ ഇനി മുതൽ നിയന്ത്രണങ്ങളുണ്ട്. ലണ്ടന്റെ അതിര്‍ത്തി കൗണ്ടികളായ എസ്സെക്‌സ്, കെന്റ്, ഹെര്‍ത്‌ഫോര്‍ഡ്‌ഷെയര്‍ എന്നിവടങ്ങളിലും ടയര്‍ 3 നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
അതേസമയം ജനിതകവ്യതിയാനമുള്ള പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ നിലവിലുള്ള വൈറസിൽ  നിന്നും വ്യത്യസ്‌തമായി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ പ്രവര്‍ത്തനരീതി പുതിയ വൈറസിനുണ്ടെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌ക് വയ്ക്കാത്തതിന് 3.13 ലക്ഷം പേരില്‍ നിന്ന് 18.41 കോടി രൂപ പിരിച്ചെടുത്ത് അഹമ്മദാബാദ് പോലീസ്