Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ വിവാഹത്തിന് അനുമതി നൽകി ന്യൂയോർക്ക് ഗവർണറുടെ അസാധാരണമായ ഉത്തരവ്

ഓൺലൈൻ വിവാഹത്തിന് അനുമതി നൽകി ന്യൂയോർക്ക് ഗവർണറുടെ അസാധാരണമായ ഉത്തരവ്
, തിങ്കള്‍, 20 ഏപ്രില്‍ 2020 (20:22 IST)
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണിൽ പെട്ട് ന്യൂയോർക്കിൽ ഇനി വിവാഹങ്ങൾ മുടങ്ങില്ല.ലോക്ക്ഡൗൺ ഭാഗമായി വിവാഹങ്ങൾ മുടങ്ങുന്നത് തടയാനായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കി കൊണ്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക ഉത്തരവ് പുറത്തിറക്കി.
 
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 മരണങ്ങള്‍ സംഭവിച്ച ന്യൂയോർക്കിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും സ്റ്റേ അറ്റ് ഹോം ഉത്തരവും നിലനില്‍ക്കുന്നതിനാല്‍ വിവാഹങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയാനാണ് പുതിയ ഉത്തരവ്.വിവാഹം നടത്തി കൊടുക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും അനുമതി നല്‍കുന്ന വ്യവസ്ഥകളും ഉത്തരവില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊങ്ങച്ചം പറയാൻ വാർത്താസമ്മേളനം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി