ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

അഭിറാം മനോഹർ
വ്യാഴം, 6 നവം‌ബര്‍ 2025 (12:53 IST)
ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് സൊഹ്‌റാന്‍ മംദാനി തിരെഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തില്‍ അല്പം നഷ്ടം സംഭവിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയുടെ വിജയം ന്യൂയോര്‍ക്കിനെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റുമെന്നും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
 
2024 നവംബര്‍ അഞ്ചിന് അമേരിക്കയിലെ ജനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിനെ ഉത്തരവാദിത്തമേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ന്യൂയോര്‍ക്കില്‍ നമുക്ക് നമ്മുടെ പരമാധികാരത്തില്‍ അല്പം നഷ്ടമുണ്ടായി. പക്ഷേ സാരമില്ല. നമ്മള്‍ അക്കാര്യം ശ്രദ്ധിക്കും. മയാമിയില്‍ അമേരിക്ക ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.
 
രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഒരു കമ്മ്യൂണിസ്റ്റുകാരനെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. പല വര്‍ഷങ്ങളായി ഞാന്‍ പറയുന്നതാണ്. നമ്മുടെ എതിരാളികള്‍ അമേരിക്കയെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കാന്‍ നോക്കുകയാണ്. മംദാനിയുടെ കീഴില്‍ ന്യൂയോര്‍ക്ക് കമ്മ്യൂണിസ്റ്റ് ആയി മാറുമ്പോള്‍ ന്യൂയോര്‍ക്കുകാര്‍ക്ക് ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരും. ട്രംപ് മുന്നറിയിപ്പ് നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

അടുത്ത ലേഖനം
Show comments