Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍ കൈ എടുത്തുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.

Donald Trump, India Tariff, Indian Goods,Russian Oil,ഡൊണാൾഡ് ട്രംപ്, ഇന്ത്യ താരിഫ്, ഇന്ത്യൻ ഉത്പന്നങ്ങൾ,റഷ്യൻ എണ്ണ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (19:27 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ബിസിനസ് നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സംസാരിക്കവെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍ കൈ എടുത്തുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
 
രണ്ട് ആണവ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധം ചെയ്യാന്‍ അനുവദിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു. അവര്‍ ശക്തരായ ആളുകളാണ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അദ്ദേഹം കടുപ്പക്കാരനുമാണ്. ഈ സാഹചര്യത്തില്‍ വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം അവര്‍ വിളിച്ച് ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു- ട്രംപ് വ്യക്തമാക്കി.
 
അതേസമയം ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി. പാക്ക് സൈന്യവും മൊസാദും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നും സിഐഎ ആണ് ഇതിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മൊസാദിന്റെ ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവി അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും ഈജിപ്തില്‍ ഇതിനായി രഹസ്യ യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി