പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസിലൻഡ് നാവികസേന കണ്ടെടുത്തു. വിപണിയിൽ 2,600 കോടി രൂപ വിലമതിക്കുന്നകൊക്കെയ്നാണിതെന്ന് ന്യൂസിലൻഡ് പോലീസ് അറിയിച്ചു.
ഓസ്ട്രേലിയയിലേക്ക് കടത്താനായി തെക്കെ അമേരിക്കൻ ലഹരി മാഫിയ സംഘം ഇതിവിടെ കൊണ്ടിട്ടതാകാമെന്നാണ് നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെ നിന്നും മയക്കുമരുന്ന് സ്വീകരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാവികസേനയും കസ്റ്റംസും ചേർന്ന് നടത്തിയ നിരീക്ഷണത്തിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.