Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു
, തിങ്കള്‍, 7 മാര്‍ച്ച് 2022 (15:55 IST)
യെമന്‍ ജയില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. സനയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. ഇനി നിമിഷ പ്രിയക്ക് അപ്പീല്‍ നല്‍കാനാവില്ല. അതേസമയം അപ്പീല്‍ കോടതിയുടെ വിധി സുപ്രീം കോടതിക്ക് പുനപരിശോധിക്കാം. 
 
2017 ജൂലൈ 25 ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.
 
യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. 
 
സ്ത്രീയെന്ന പരിഗണനയ്ക്ക് പുറമെ ആറുവയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉള്ള കാര്യം പരിഗണിക്കണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ പ്രധാനമായും അപ്പീല്‍ കോടതിയില്‍ വാദിച്ചിരുന്നത്. ഈ വാദം കോടതി തള്ളി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് നാല്‍പ്പതിനായിരത്തോട് അടുക്കുന്നു