Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസിനെ തുരത്താൻ യുഎസുമായി സഹകരിക്കില്ലെന്ന് താലിബാൻ

ഐഎസിനെ തുരത്താൻ യുഎസുമായി സഹകരിക്കില്ലെന്ന് താലിബാൻ
, ഞായര്‍, 10 ഒക്‌ടോബര്‍ 2021 (10:09 IST)
അഫ്‌ഗാനിസ്ഥാനിൽ സജീവ‌മാകുന്ന ഐഎസ് ആക്രമണങ്ങളെ ചെറുക്കാൻ യുഎസുമായി സഹകരിക്കില്ലെന്ന് താലിബാൻ. വെല്ലുവിളികളെ ഒറ്റയ്ക്കുനേരിടാൻ തങ്ങൾ സജ്ജരാണെന്ന് താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.
 
വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെ ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 46 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുപിന്നാലെ താലിബാനുനേരെയുള്ള ആക്രമണം ശക്തമാക്കിയ ഐഎസ് ഒട്ടേറെ താലിബാനികളെ വധിച്ചിരുന്നു. അതേസമയം നിരവധി ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്‌തതായി താലിബാൻ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്