Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം പരസ്യമാക്കി ഫ്രാൻസസ് ഹോഗൻ, പിന്നാലെ ഇരുട്ടിലായി ഫെയ്‌സ്‌ബുക്ക്

മുഖം പരസ്യമാക്കി ഫ്രാൻസസ് ഹോഗൻ, പിന്നാലെ ഇരുട്ടിലായി ഫെയ്‌സ്‌ബുക്ക്
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (19:10 IST)
ഏഴ് മണിക്കൂറോളം ഫെയ്‌സ്‌ബുക്കും സഹസ്ഥാപനങ്ങളായ ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും പണിമുടക്കിയതോടെ വലിയ നഷ്ടമാണ് ഇത് സക്കർബർഗിനുണ്ടാക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും എന്തായിരുന്നു പ്രശ്‌നമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഫെയ്‌സ്‌ബുക്കിനെതിരെ മുൻ ജീവനക്കാരി രംഗത്ത് വന്നതോടെയാണ് ഫെയ്‌സ്‌ബുക്ക് നിശ്ചലമായതെന്നതാണ് കൗതുകകരമായ വാർത്ത.
 
യുഎസിലെ ഫെഡറൽ വിസിൽബ്ലോവർ പ്രൊട്ടക്‌ഷന് അപേക്ഷിച്ചതിന് പിന്നാലെ 37 വയസ്സുകാരിയായ ഫ്രാൻസസ് ഹോഗൻ എന്ന മുൻ ജീവനക്കാരിയാണ് ഫെയ്‌സ്‌ബുക്കിനെതിരെ യുഎസ് സെനറ്റിന് മുൻപിലെത്തിയത്. ഫെയ്സ്‌ബുക്കിന്റെ തെറ്റായ ആഭ്യന്തര പ്രവർത്തന രീതികളെക്കുറിച്ചുള്ള വിവരങ്ങളും ഹോഗൻ പുറത്തുവിട്ടു.
 
ഒരുപാട് സാമൂഹ്യമാധ്യമങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സുരക്ഷയേക്കാൾ ലാഭത്തിന് പിറകെ പായുകയാണ് ഫെയ്‌സ്‌ബുക്ക് ചെയ്യുന്നത്.സിബിഎസ് ന്യൂസിലെ 60 മിനിറ്റ്സ് എന്ന അഭിമുഖത്തിൽ ഹോഗൻ പറഞ്ഞു.ഇൻസ്റ്റഗ്രാമിന്റെ ഉപയോഗം കൗമാരക്കാരെ ദോശകരമായി ബാധിക്കുമെന്ന ഇൻസ്റ്റ്ഗ്രാമിന്റെ തന്നെ പഠനം പുറത്തുവന്നതോടെയാണ് യുഎസ് സെനറ്റ് വിഷയം ചർച്ചയ്ക്കെടുത്തത്.
 
അതേസമയം ഫ്രാൻസസ് ഹോഗൻ എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫെയ്‌സ്‌ബുക്ക് ആറ് മണിക്കൂറോളം സേവനങ്ങൾ തടസ്സപ്പെട്ട നിലയിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 9735 പേർക്ക് കോവിഡ്, മരണം 151