യുഎസിൽ നടന്ന 9/11 ഭീകരാക്രമണത്തിൽ ഒസാമ ബിൻ ലാദന് പങ്കില്ലെന്നും അഫ്‌ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കക്കാർ ഇത് ഒരു കാരണമായി ഉപയോഗിക്കുകയായിരുന്നുവെന്നും താലിബാൻ. എൻസിബി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് ഇക്കാര്യം പറഞ്ഞത്.
ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു.20 വർഷത്തെ യുദ്ധത്തിന് ശേഷവും, 2001 സെപ്റ്റംബർ 11 ആക്രമണത്തിൽ ഒസാമ ബിൻ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ല. എന്നാൽ അമേരിക്കക്കാർ യുദ്ധത്തിന് ഒരു ഒഴികഴിവായി ഇതിനെ ഉപയോഗിച്ചു. സബീബുള്ള മുജാഹിദ് പറഞ്ഞു. അതേസമയം അൽക്വയ്‌ദ പോലുള്ളാ ഭീകരസംഘടനകൾക്ക് അഫ്‌ഗാൻ ആതിഥേയരാകില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിനോട് അഫ്ഗാൻ മണ്ണ് ഭീകരതയ്ക്ക് സുരക്ഷിത താവളമാകില്ലെന്ന് തങ്ങൾ ആവർത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു.
ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു, അവർ ഞങ്ങളുടെ സഹോദരിമാരാണ്. അവർ ഭയപ്പെടേണ്ടതില്ല. താലിബാൻ രാജ്യത്തിനു വേണ്ടി പോരാടി. സ്ത്രീകൾ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുത്. താലിബാൻ ഭരണത്തിന് കീഴിലെ സ്ത്രീകളെ പറ്റിയുള്ള ചോദ്യത്തിനോട് താലിബാൻ വക്താവ് പ്രതികരിച്ചു.