യുക്രെയ്‌നെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി.യുക്രെയ്‌ന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംരക്ഷിക്കാനായി കനത്ത വിലയാണ് യുക്രെയ്‌ൻ പട്ടാളക്കാർ നൽകുന്നത്. ഉക്രൈന്‍ ശക്തരാണ് ആര്‍ക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ലക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പോരാട്ടത്തിൽ യുക്രെയ്‌ൻ ഒറ്റയ്ക്കാണ്. യൂറോപ്യൻ യൂണിയൻ ഈ പോരാട്ടത്തിൽ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ മറ്റ് രാജ്യങ്ങളെ പോലെയാകാനാണ് ഉക്രൈന്‍ ആഗ്രഹിക്കുന്നത് എന്നും പ്രസിഡന്റ് വ്യക്തമാക്കി.