സ്തനവലിപ്പം കൂട്ടാന്‍ ഇംപ്ലാന്റ്, സ്ത്രീകളെ പരസ്യവിചാരണ ചെയ്ത് ഉത്തരകൊറിയ
						
		
						
				
സ്ത്രീകള്‍ സ്തനവലിപ്പം കൂട്ടുന്നതിനും മറ്റ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനും എതിരെ ഉത്തരകൊറിയ.
			
		          
	  
	
		
										
								
																	സ്ത്രീകള്‍ സ്തനവലിപ്പം കൂട്ടുന്നതിനും മറ്റ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനും എതിരെ ഉത്തരകൊറിയ. ബ്രെസ്റ്റ് ഇംപ്ലാന്റ് ചെയ്ത സര്‍ജനെയും 2 സ്ത്രീകളെയുമാണ് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പരസ്യവിചാരണ ചെയ്തത്. ഇത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം സ്തനവലിപ്പം കൂട്ടാനായി ശസ്ത്രക്രിയ ചെയ്ത സ്ത്രീകളെ കണ്ടെത്താനായി പ്രത്യേകസംഘം രൂപീകരിച്ചതായി ഡെയ്ലി എന്‍കെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 സ്തനവലിപ്പം കൂട്ടുന്ന ശസ്ത്രക്രിയ സോഷ്യലിസ്റ്റ് വിരുദ്ധമായാണ് ഭരണകൂടം കാണുന്നത്. പരസ്യവിചാരണയ്ക്ക് വിധേയരായ 2 സ്ത്രീകളും 20 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ചൈനയില്‍ നിന്ന് രഹസ്യമായി കടത്തിയ സിലിക്കണ്‍ ഉപയോഗിച്ചാണ് സര്‍ജന്‍ വീട്ടിലെത്തി സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്. കര്‍ശന ശിക്ഷയുണ്ടാകുമെന്ന് അറിഞ്ഞും പൊങ്ങച്ചത്തില്‍ മുഴുകി സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകര്‍ക്കുന്ന വിഷചെടികളായി യുവതി മാറിയെന്ന് സര്‍ക്കാര്‍ ജഡ്ജി പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ പേര്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തുമെന്നും വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞു.