Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഒക്‌ടോബര്‍ 2025 (11:02 IST)
ന്യൂഡല്‍ഹിയിലെ സാക്കിര്‍ ഹുസൈന്‍ ഡല്‍ഹി കോളേജില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള  വിദ്യാര്‍ത്ഥികളായ ഐഡി. അശ്വന്ത്, കെ. സുധിന്‍ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.  
 
കുറ്റക്കാരെന്ന്  കണ്ടെത്തിയാല്‍ പ്രസ്തുത  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. ഹിന്ദിയില്‍ സംസാരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 സെപ്റ്റംബര്‍ 24 നാണ് സംഭവം നടന്നതെന്ന് മാധ്യമ  റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. അവരുടെ ഭാഷയും സംസ്‌കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. നിയമപാലക ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സാമൂഹിക വിരുദ്ധരില്‍ നിന്നും  അത്തരം മോശം പെരുമാറ്റങ്ങളില്‍ നിന്നും ആളുകളെ സംരക്ഷിക്കേണ്ടത് പോലീസിനെപ്പോലുള്ള നിയമപാലക ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. ഈ വിഷയം ഗൗരവമായി പരിശോധിച്ച്  നിഷ്പക്ഷമായ അന്വേഷണം നടത്താന്‍  തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്‌വാനുമായി; സൗഹൃദ രാജ്യമായ തായ്‌വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല