താൻ കൊവിഡ് വാക്‌സിൻ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബൊൽസെനാരോ. ഞാൻ നിങ്ങളോട് പറയുന്നു അതേ ഞാൻ വാക്‌സിൻ എടുക്കാൻ പോകുന്നില്ല. അതെന്റെ അവകാശമാണ് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
കോവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ രോഗത്തിന് പിടികൂടാൻ കഴിയില്ലെന്നും നേരത്തെ പ്രസ്‌താവന നടത്തിയിരുന്നു. ബ്രസീലുകാരോട് വാക്‌സിൻ എടുക്കാൻ തന്റെ ഭരണഗൂഡം ആവശ്യപ്പെടുവാൻ സാധ്യതയില്ലെന്നും ബ്രസീലിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു.
കൊറോണ വൈറസ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാകുമ്പോള്‍ ബ്രസീലുകാര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് ബൊല്‍സൊനാരോ നേരത്തെയും അവകാശപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ മാസ്‌കുകള്‍ക്കാകുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിക്കുകയുണ്ടായി. അതേസമയം ലോകത്ത് കൊവിഡ് മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങലുടെ പട്ടികയിൽ രണ്ടാമതാണ് ബ്രസീൽ. പ്രസിഡന്റ് ബൊൽസെനാരൊയ്‌ക്കും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു.