Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?
വാഷിംഗ്ടൺ , ബുധന്‍, 10 ജനുവരി 2018 (13:53 IST)
പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമോ ? തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്ക് ജനങ്ങളെ നയിച്ചിരിക്കുന്നത്. 
 
ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുമായിരുന്നു ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം. ഈ ഒരൊറ്റ പ്രസംഗം നിറഞ്ഞ സദസിനെ ഏറെ വൈകാരികമാക്കിയെന്നായിരുന്നു യുഎസിലെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.  "ഓപ്ര ഫോർ പ്രസിഡന്‍റ്' എന്ന തരത്തിലുള്ള ഹാഷ്ടാഗ് കാംപെയ്നുകളും ഇതിനോടകം സജീവമായി.
 
അതേസമയം, ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്റാകില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തനിക്ക് വിൻഫ്രിയെ നന്നായി അറിയാമെന്നും അവർ അത്തരമൊരു കാര്യത്തിന് മുതിരില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല വിൻഫ്രി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ‘അടികൊള്ളു’മെന്നും തമാശ രൂപേണ ട്രംപ് പറഞ്ഞു.  
 
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഒരു തരത്തിലുള്ള പദ്ധതിയുമില്ലെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയും എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങളുടെ പോക്കെന്ന് സിഎൻഎൻ‌ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ വിന്‍ഫ്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു