ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്ന് പാകിസ്ഥാന്‍.
ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് പാക് പ്രധാനമന്ത്രിയുടെ അസിസ്‌റ്റന്റ് ഫിര്‍ദൗസ് ആഷിഖ് അവാന്‍ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ അറിയിച്ചിരുന്നു. കശ്‌മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളിൽ ഉന്നയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കാനും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനും പാക് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.