Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന്‍ പെഷവാര്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു

പാക്കിസ്ഥാന്‍ പെഷവാര്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 1 ഫെബ്രുവരി 2023 (11:07 IST)
പാക്കിസ്ഥാന്‍ പെഷവാര്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. 200ലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണും മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ട്.
 
കഴിഞ്ഞ ദിവസമാണ് പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. ഉച്ചക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തെഹരീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) നേതാവായിരുന്ന ഉമര്‍ഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ്ണ ബജറ്റ്: കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത