ഇത്തവണത്തേത് തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 2023- 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അവതരിപ്പിക്കുന്നത്. അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ ഉണ്ടാകും. ധനകമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണയും ലഭിക്കാനാണ് സാധ്യത. മധ്യവര്‍ഗത്തെ കൂടി പരിഗണിക്കുന്നതാകണം ബജറ്റെന്ന് ആര്‍എസ്എസ് നേതൃത്വം നേരത്തേ ബിജെപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.