Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹമോചനങ്ങൾക്കും കാരണം ബോളിവുഡ് ചിത്രങ്ങളെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹമോചനങ്ങൾക്കും കാരണം ബോളിവുഡ് ചിത്രങ്ങളെന്ന് ഇമ്രാൻ ഖാൻ

അഭിറാം മനോഹർ

, ബുധന്‍, 22 ജനുവരി 2020 (19:44 IST)
പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹമോചനങ്ങൾക്കും കാരണം ബോളിവുഡ് ചിത്രങ്ങളെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിലെ യൂട്യൂബേഴ്‌സിനോട് സംവദിക്കവെയാണ് ഇമ്രാൻ ഖാൻ ബോളിവുഡ് സിനിമകൾക്കെതിരെ രൂക്ഷവിമർശനം നറ്റത്തിയത്. ഹോളിവുഡ് ചിത്രങ്ങളേയും ഇമ്രാൻ വിമർശിച്ചു.
 
മൊബൽ ഫോൺ വ്യാപിച്ചതോടെ ഇന്നത്തെ കുട്ടികൾക്ക് ഇന്നുവരെ ലഭിക്കാത്ത വിവരങ്ങളാണ് ലഭിക്കുന്നത്. ഈയൊരു സാഹചര്യം വലിയ വെല്ലുവിളിയാണ്. കുട്ടികൾക്കിടയിൽ മയക്കുമരുന്നുപയോഗവും ലൈംഗിക കുറ്റകൃത്യങ്ങളും വ്യാപിക്കുകയാണ്. ചൈല്‍ഡ് പോണോഗ്രഫി പാകിസ്ഥാനില്‍ വ്യാപകമായിരുന്നെന്നും താൻ അധികാരത്തിലെത്തിയതിന് ശേഷം സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
 
പുറത്തുനിന്നു വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കാരണം.ബോളിവുഡും ഹോളിവുഡും പാകിസ്ഥാന്‍ ജനത അനുകരിക്കുകയും ഇത് വഴി കുടുംബബന്ധങ്ങൾ ശിഥിലാകുകയും ചെയ്യുന്നു. ഇത് കൂടുതൽ വിവാഹമോചനങ്ങളിലെക്ക് നയിക്കുന്നതായും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ; കേരളത്തിലും ജാഗ്രതാനിര്‍ദ്ദേശം, വിമാനത്താവളങ്ങളിൽ ശക്തമായ നിരീക്ഷണം