Webdunia - Bharat's app for daily news and videos

Install App

പ്രിയ സഹോദരൻ, തുർക്കി പ്രസിഡൻ്റിന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി,പാകിസ്ഥാൻ- തുർക്കി ബന്ധം നീണാൾ വാഴട്ടെ എന്ന് എക്സിൽ പോസ്റ്റ്

ഹല്‍ഗാമിലെ ഭീകരാക്രമണത്തിനെ തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സൈനിക നടപടിയില്‍ ശക്തമായ പിന്തുണയാണ് തുര്‍ക്കി നല്‍കിയത്.

അഭിറാം മനോഹർ
ചൊവ്വ, 27 മെയ് 2025 (13:34 IST)
Pakistan PM shehbaz sharif thanks Erdogan for Turkey support
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന തുര്‍ക്കിക്ക് നന്ദി അറിയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനെ തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സൈനിക നടപടിയില്‍ ശക്തമായ പിന്തുണയാണ് തുര്‍ക്കി നല്‍കിയത്. ആയുധങ്ങള്‍ അടക്കം തന്ന് തങ്ങളെ സഹായിച്ചതിന്റെ നന്ദിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇസ്താംബൂളില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കി പ്രസിഡന്റായ രജത് തയ്യിബ് ഉര്‍ദോഗനെ അറിയിച്ചത്.
 
 പ്രിയ സഹോദരന്‍ എന്നാണ് കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി പാകിസ്ഥാന്‍- തുര്‍ക്കി സൗഹൃദം നീണാള്‍ വാഴട്ടെയെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഊര്‍ജം, വ്യാപാരം, ഗതാഗതം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.മേഖലയിലെ സ്ഥിരത ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- തുര്‍ക്കി ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് പാക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments