Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരീസ് ജാക്‍സണ്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണെന്നറിയാമോ ?!

പാരീസ് ജാക്‍സണ്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഇതിനുവേണ്ടിയാണ്!

പാരീസ് ജാക്‍സണ്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണെന്നറിയാമോ ?!
paris , തിങ്കള്‍, 15 മെയ് 2017 (09:43 IST)
പരിഹാസങ്ങളെ ഭയക്കുന്നില്ലെന്ന് പോപ് ഗായകൻ മൈക്കല്‍ ജാക്‍സണ്‍ന്റെ മകള്‍ മകൾ പാരീസ്. സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന ചിത്രങ്ങള്‍ക്കെതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുത്. വിവസ്ത്രയായിരിക്കുമ്പോൾ താൻ തന്റെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട്. നഗ്നതയെ ആഘോഷിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പാതയിലൂടെ സഞ്ചരിക്കുന്ന എന്നെ പിന്തുടരാന്‍ ഞാന്‍ ആരോടും ആവശ്യപ്പെടുന്നില്ലെന്നും പാരീസ് ജാക്‍സണ്‍ പറഞ്ഞു.

ശരീരത്തിന്റെ നിറമോ, ഘടനയോ, പാടുകളോ എന്തുമാകട്ടെ, മനുഷ്യ ശരീരം മനോഹരമാണ്. നഗ്നമായ പാദങ്ങൾ മണ്ണിൽ സ്‌പര്‍ശിക്കുമ്പോഴും ശരീരത്തില്‍ സൂര്യപ്രകാശം പതിക്കുമ്പോഴും ഒരാനന്ദമുണ്ടെന്നും പാരീസ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരുന്ന ടോപ് ലെസ് ചിത്രങ്ങൾക്കെതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാത്ത പാരീസ്  കഴിഞ്ഞ ദിവസം പങ്ക് വച്ച ചിത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയ്ക്കായി മാതൃദിനത്തില്‍ രാഘവ ലോറന്‍സിന്റെ ക്ഷേത്രം