Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്കായി മാതൃദിനത്തില്‍ രാഘവ ലോറന്‍സിന്റെ ക്ഷേത്രം

മാതൃദിനത്തില്‍ അമ്മയ്ക്കായ് ഒരു ക്ഷേത്രം...

അമ്മയ്ക്കായി മാതൃദിനത്തില്‍ രാഘവ ലോറന്‍സിന്റെ ക്ഷേത്രം
ചെന്നൈ , തിങ്കള്‍, 15 മെയ് 2017 (08:49 IST)
സംവിധായകനും തമിഴ്‌നടനുമായ രാഘവ ലോറന്‍സ് തന്റെ അമ്മയ്ക്കായി  ക്ഷേത്രം തുറന്നു. ഇന്നലെ മാതൃദിനത്തില്‍ അമ്മ കണ്‍മണിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തുറന്ന് വിഗ്രഹം പ്രതിഷ്ഠിച്ചത്.  ചെന്നൈ അമ്പത്തൂരില്‍ രാഘവേന്ദ്ര ക്ഷേത്രത്തിന് സമീപമായാണ് ഈ ക്ഷേത്രം.
 
താന്‍ ക്ഷേത്രം എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അമ്മയ്ക്കായി ക്ഷേത്രം യാഥാര്‍ത്ഥ്യമായത് ജീവിതത്തിലെ സൗഭാഗ്യമാണെന്നും രാഘവ ലോറന്‍സ് പറഞ്ഞു. ഭൂമിയിലെ ശരിയായ ദൈവം അമ്മയാണ്. ദേവീ വിഗ്രഹത്തിന് മുന്നില്‍ ശുഭവസ്ത്രധാരിയായി ധ്യാനിച്ചിരിക്കുന്ന അമ്മയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രോദ്ഘാടന വേളയില്‍ നിര്‍ധനരായ 1000 വ്യോധികര്‍ക്ക് സാരി സമ്മാനിച്ചു. സംവിധായകന്‍ സൂപ്പര്‍ സുബ്ബരായനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ