Webdunia - Bharat's app for daily news and videos

Install App

വ്യവസായിയോട് കള്ളന്‍ സിഗരറ്റ് ചോദിച്ചു, കൊടുക്കുന്നതിനിടെ 6 കോടിയുടെ വാച്ച് ഊരിയെടുത്ത് കടന്നു!

ജോസ് ഡേവിസ്
ശനി, 12 ഒക്‌ടോബര്‍ 2019 (10:01 IST)
കള്ളനെ സഹായിക്കാനെത്തിയ ജാപ്പനീസ് വ്യവസായിക്ക് ആറുകോടി രൂപയുടെ നഷ്ടം. ഫ്രാന്‍സിലെ പാരിസിലാണ് സംഭവം. പാരിസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന വ്യവസായി ഒരു സിഗരറ്റ് വലിക്കുന്നതിനായാണ് പുറത്തിറങ്ങിയത്. റോഡില്‍ വച്ച് ഒരു യുവാവ് ഒരു സിഗരറ്റ് ചോദിച്ച് വ്യവസായിയുടെ അടുത്തെത്തി. വ്യവസായി സിഗരറ്റ് എടുത്ത് നീട്ടുന്നതിനിടെ കൈയില്‍ കിടന്ന വാച്ചും ഊരിയെടുത്ത് യുവാവ് കടന്നുകളഞ്ഞു. 
 
ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും കള്ളന്‍റെ പൊടിപോലും കണ്ടെത്താനായില്ല. റിച്ചാര്‍ഡ് മില്ലെ ടൂര്‍ബിലോണ്‍ ഡയമണ്ട് ട്വിസ്റ്റര്‍ വാച്ചാണ് വ്യവസായിക്ക് നഷ്ടമായത്. ഇതിന് ആറുകോടി ഇന്ത്യന്‍ രൂപ വിലവരും. 
 
കള്ളന്‍റേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ പൊലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കള്ളന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments