Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വർഷം ഭരിച്ചു, ഇനിയും 20 വർഷം എൻഡിഎ ഭരിക്കുമെന്ന് മോദി, സഭയിൽ പ്രതിപക്ഷ ബഹളം

Marendra Modi Oath taking Ceremony Live Updates

അഭിറാം മനോഹർ

, ബുധന്‍, 3 ജൂലൈ 2024 (14:43 IST)
അടുത്ത 20 വര്‍ഷവും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷം രാജ്യം ഭരിച്ചെന്നും അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതെയാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
 
കഴിഞ്ഞ ദിവസം ലോകസഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് 2 മണിക്കൂറിലേറെ സമയമെടുത്തുള്ള മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. സഭയില്‍ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ച രാജ്യസഭയിലും കാണാനായി. മൂന്നാമതും ജനം അധികാരത്തിലേറ്റിയത് വികസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതവും എന്താണെന്ന് ജനം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും അടുത്ത 20 വര്‍ഷവും തങ്ങളുടെ സര്‍ക്കാര്‍ തന്നെ നിലവില്‍ വരുമെന്നും മോദി പറഞ്ഞു.ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം ഉയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു