താലിബാന്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടുമരണം. അഫ്ഗാനില്‍ പിടിച്ചെടുത്തതിലാണ് താലിബാനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ എഎഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് അഫ്ഗാനില്‍ താലിബാന്‍ താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചത്. മൂന്നുദിവസമായി കാബൂളിലും ഹെറാത്തിലും താലിബാനെതിരെ പ്രതിഷേധം ശക്തമാണ്.