Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറെടുപ്പുകള്‍ നടത്തി: മുഷറാഫ്

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറെടുപ്പുകള്‍ നടത്തി: മുഷറാഫ്

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറെടുപ്പുകള്‍ നടത്തി: മുഷറാഫ്
ദുബായ് , വ്യാഴം, 27 ജൂലൈ 2017 (19:42 IST)
ഇന്ത്യൻ പാർലമെന്റിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ തയ്യാറെടുപ്പുകള്‍ പാകിസ്ഥാന്‍ നടത്തിയിരുന്നതായി മുൻ പാക് പട്ടാള മേധാവി പർവേസ് മുഷറഫ്. ജപ്പാനീസ് മാദ്ധ്യമമായ മൈനീച്ചി ഷിംബൂണിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2001ല്‍ ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇരു രജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി. പതിവിലും വിപരീതമായ പ്രശ്‌നങ്ങളാണ് തുടര്‍ന്നുണ്ടായത്. ഈ സമയത്താണ് താൻ ആണവായുധം പ്രയോഗിക്കുന്നതിനെ പറ്റി ചിന്തിച്ചതെന്നും മുഷാറഫ് പറഞ്ഞു.

ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് മത്രമായിരുന്നു ആ സമയങ്ങളിലെ ആലോചന. പല രാത്രികളും ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഉറക്കംവരെ നഷ്‌ടമായ രാത്രികളാണ് ഉണ്ടായിരുന്നതെന്നും മുഷാറഫ് വ്യക്തമാക്കി.

ആ സമയത്ത് ഇന്ത്യയോ പാകിസ്ഥാനോ മിസൈലുകളിൽ ആണവ പോർമുനകൾ ഘടിപ്പിച്ചിട്ടില്ലായിരുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് അത് പൂർത്തിയാകുന്നതെ ഉണ്ടായിരുന്നുള്ളുവെന്നും മുഷാറഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമിയെ ‘വിഡ്ഢി’യാക്കി പൊലീസ് കാര്യം സാധിച്ചു; കെണിയൊരുക്കിയത് പെരുമ്പാവൂര്‍ സിഐ - ദിലീപിന് പിന്നാലെ കാവ്യയും കുടുങ്ങുമോ! ?