റിമിയെ ‘വിഡ്ഢി’യാക്കി പൊലീസ് കാര്യം സാധിച്ചു; കെണിയൊരുക്കിയത് പെരുമ്പാവൂര്‍ സിഐ - ദിലീപിന് പിന്നാലെ കാവ്യയും കുടുങ്ങുമോ! ?
റിമിയെ ‘വിഡ്ഢി’യാക്കി പൊലീസ് കാര്യം സാധിച്ചു; കെണിയൊരുക്കിയത് പെരുമ്പാവൂര്‍ സിഐ
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായികയും ടെലിവിഷൻ അവതാരകയും നടിയുമായ റിമി ടോമിയെ പൊലീസ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത് അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള തന്ത്രമെന്ന് റിപ്പോര്‍ട്ട്.
അറസ്‌റ്റിലാകുന്നതിന് മുമ്പ് നിരവധി താരങ്ങള്‍ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുവനടി ആക്രമിക്കപ്പെട്ട ദിവസവും അതിനു ശേഷവും പല താരങ്ങളും ദിലീപുമായി ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണിൽ വിളിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതെന്ന് റിമി ടോമി വ്യക്തമാക്കി. റിമിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉള്ളതിനാല്‍ വീണ്ടും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.
നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് സൂചന കിട്ടി. ഇതിൽ വ്യക്തത വരുത്തുക കൂടിയാണ് പൊലീസ് ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമിടുന്നത്.
റിമിയുടെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി പരിശോധിച്ച പൊലീസ് മൊഴിയെടുക്കന്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. കാവ്യയേയും ദിലീപിനെയും ചോദ്യം ചെയ്‌തശേഷം മതി റിമിയില്‍ നിന്ന് മൊഴിയെടുക്കല്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപുമായും കാവ്യയയുമായുള്ള അടുത്ത ബന്ധമാണ് റിമിക്കുള്ളത്.
കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ദിലീപിന്റെ അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടേയും മൊഴിയെടുക്കും. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.