വീട്ടില്‍ വളര്‍ത്തിയ മാനിന്‍റെ ആക്രമണത്തില്‍ വീട്ടുടമ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇവരുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപമുള്ള വംഗരാട്ട എന്ന പ്രദേശത്താണ് സംഭവം.
തീറ്റ നല്‍കുന്നതിന് ഇടയിലാണ് മാന്‍ ഇവരെ ആക്രമിച്ചത്. വീട്ടുടമയ്‌ക്ക് നേര്‍ക്കാണ് ആദ്യം ആക്രമണമുണ്ടായത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിക്കും പരുക്കേറ്റത്. 16 വയസുകാരനായ ഇവരുടെ മകന്‍ കഷ്‌ടിച്ചാണ് മാനിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ വീട്ടുടമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ആറുവര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന മാനാണ് ദമ്പതികളെ ആക്രമിച്ചത്.