Publish Date: Sat, 06 Nov 2021 (17:45 IST)
Updated Date: Sat, 06 Nov 2021 (17:47 IST)
ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ച് 80 മരണം. പെട്രോള്‍ പമ്പിലെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് തീ ആളിപ്പിടിക്കുകയും സമീപത്തെ വാഹനങ്ങളിലും റോഡിലും പടരുകയുമായിരുന്നു. റോഡിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പൊള്ളലേറ്റു. രാജ്യത്തെ വൈസ് പ്രസിഡന്റ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. നിരവധി കുട്ടികളെയും സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.