Select Your Language

Notifications

webdunia
webdunia
webdunia
webdunia

Srilankan Model Photoshoot: ടൂറിസ്റ്റ് സ്പോട്ടെന്ന് കരുതിയാൽ തെറ്റി, കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡൻ്റ് ഹൗസിൽ നിന്നും ഫോട്ടോഷൂട്ടുമായി മോഡൽ

Srilankan Model Photoshoot: ടൂറിസ്റ്റ് സ്പോട്ടെന്ന് കരുതിയാൽ തെറ്റി, കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡൻ്റ് ഹൗസിൽ നിന്നും ഫോട്ടോഷൂട്ടുമായി മോഡൽ
, ബുധന്‍, 13 ജൂലൈ 2022 (14:09 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാഷ്ട്രീയ അസ്ഥിരതയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക, ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്നും പ്രസിഡൻ്റ് രാജ്യം വിട്ടത് ശ്രീലങ്കയിലെ പ്രതിഷേധങ്ങൾ ഉയർത്താനാണ് കാരണമായിരിക്കുന്നത്. അടിയന്തരാവസ്ഥയും കലാപാന്തരീക്ഷവും രാജ്യത്ത് നിലനിൽക്കെ പ്രസിഡൻ്റൽ ഹൗസിൽ നിന്നും ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ശ്രീലങ്കൻ മോഡലായ മധുഹൻസി ഹസിന്തര.
 
പ്രസിഡൻ്റ് ഹൗസിലും പരിസരത്തുമാണ് യുവതിയുടെ ഫോട്ടോഷൂട്ട്. മോഡൽ ഈ ചിത്രങ്ങളെല്ലാം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രസിഡൻ്റ് ഹൗസിനും പരിസരത്തും നിരവധി പ്രതിഷേധക്കാരെയും ചിത്രത്തിൻ്റെ ബാക്ക്ഗ്രൗണ്ടായി കാണാൻ സാധിക്കുന്നുണ്ട്. എന്തായാലും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മലയാളികളടക്കം നിരവധി പേരാണ് ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുന്നത്.
 
വെറുതെയല്ല ശ്രീലങ്ക ഹാപ്പിനസ് ഇൻഡക്‌സിൽ ഇന്ത്യയ്ക്ക് മുകളിലെന്നും പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ഇവിടെയും പതിവാണ് എന്നിങ്ങനെ കമൻ്റ് ബോക്സിൽ നിരവധി മലയാളികളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തിൽ നിന്നും വരൻ പിന്മാറി, ആത്മഹത്യയ്ക്ക് ശ്രമിച്ച് 16 കാരി