Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറക്കലിനിടെ ഇമ്രാന്‍ ഖാന്റെ വിമാനം തകരാറിലായി; ന്യൂയോര്‍ക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് - റിപ്പോര്‍ട്ട് പുറത്തുവിടാതെ അധികൃതര്‍

പറക്കലിനിടെ ഇമ്രാന്‍ ഖാന്റെ വിമാനം തകരാറിലായി; ന്യൂയോര്‍ക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് - റിപ്പോര്‍ട്ട് പുറത്തുവിടാതെ അധികൃതര്‍

മെര്‍ലിന്‍ സാമുവല്‍

ന്യൂയോര്‍ക്ക് , ശനി, 28 സെപ്‌റ്റംബര്‍ 2019 (16:43 IST)
യുഎന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അധികൃതര്‍ വിമാനം ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കുകയായിരുന്നു.

ഇമ്രാന്‍ ഖാനൊപ്പം പാകിസ്ഥാനില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു. പറന്നുയര്‍ന്ന വിമാനം ഏതാനം മിനിറ്റുകള്‍ സഞ്ചരിച്ചതിന് ശേഷമാണ് സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെട്ടു.

പൈലറ്റിന്റെ നിര്‍ദേശമനുസരിച്ച് ന്യൂയോര്‍ക്ക് വിമാനത്താവളം ഇമ്രാന്‍ ഖാന്റെ വിമാനം തിരിച്ചിറക്കാനുള്ള സൌകര്യം അതിവേഗം ക്രമീകരിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി പരിശോധനകള്‍ക്ക് വിധേയമാക്കി. അതേസമയം, വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഈ സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ഖാന്‍ സംസാരിച്ചിരുന്നു. ജമ്മു കശ്‌മീര്‍ വിഷയവും ഭീകരവാദവും മുന്‍ നിര്‍ത്തിയാണ് പാക് പ്രധാനമന്ത്രി സംസാരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലേനോ ആർഎസ് പതിപ്പിന് ഒരുലക്ഷം രൂപ വില കുറച്ച് മാരുതി സുസൂക്കി !