Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിന് സർപ്രൈസ് നൽകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് കൂടുതൽ സുന്ദരിയായി, ഭാര്യയെ കണ്ട് ഞെട്ടിയ ഭർത്താവ് നേരേ പോയത് വിവാഹമോചനത്തിനായി കോടതിയിൽ !

ഭർത്താവിന് സർപ്രൈസ് നൽകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് കൂടുതൽ സുന്ദരിയായി, ഭാര്യയെ കണ്ട് ഞെട്ടിയ ഭർത്താവ് നേരേ പോയത് വിവാഹമോചനത്തിനായി കോടതിയിൽ !
, ചൊവ്വ, 19 മാര്‍ച്ച് 2019 (13:19 IST)
അൽ‌ഐൻ: ഭർത്തിവിന് ഒരു സർപ്രസ് നൽകാനാണ് അറബ് യുവതി പ്ലാസ്റ്റിക് സർജറി ചെയ്തത്. എന്നാൽ ഇത് യുവതിയുടെ കുടുംബ ജീവിതം തന്നെ ഇല്ലാതാക്കി. ഭാര്യയുടെ പുതിയ രൂപം കണ്ട് ഇഷ്ടപ്പെടാതെ ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് രണ്ട് മാസം നീണ്ടു നിൽക്കുന്ന യാത്രക്ക് പോയ സമയത്താണ് ഐൽഐനിലെ ആശുപത്രിയിൽ‌വച്ച് യുവതി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായത്. 
 
മുഖത്തെ ചുളിവുകൾ നീക്കുകയും. മുഖത്ത് അൽ‌പം രൂപ മാറ്റം വരുത്തുകയുമാണ് പ്ലാസ്റ്റിക് സർജറിയിലൂടെ യുവതി ചെയ്തത്. എന്നാൽ യാത്ര കഴിഞ്ഞ് തിരികെ എത്തിയ ഭർത്താവിന് ഭാര്യയുടെ പുതിയ രൂപത്തെ അംഗീകരിക്കാൻ സാധിച്ചില്ല. തന്നോട് പറയാതെ ഭാര്യ പ്ലാസ്റ്റിക് സർജറി ചെയ്തതിലുള്ള ദേഷ്യം കൂടിയായതോടെ ഭർത്താവ് അൽഐൻ കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. 
 
സ്വാഭാവിക സൌന്ദര്യം ഇഷ്ടപ്പെടുന്ന ഇയാൾക്ക് പ്ലാസ്റ്റിക് സർജറിയെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഡോക്ടർ നിർദേശിച്ചതിനാലാണ് പ്ലാസ്റ്റിക് സർജറി ചെയ്തത് എന്നും ഭർത്താവിനെ അറിയിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു എന്നും യുവതി കോടതിയിൽ പറഞ്ഞെങ്കിലും ഭർത്താവ് വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ല. ഭർത്താവിന്റെ ആവശ്യം അംഗീകരിച്ച കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് ഒരു മനുഷ്യനെ പോലും അറിഞ്ഞുകൂടാ, അതിലും ഭേദം മലപ്പുറം; എതിർപ്പുമായി കണ്ണന്താനം