വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്

വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (13:30 IST)
വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്. സമീപ ദിവസങ്ങളില്‍ റഷ്യയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വ്യോമപരിധി ലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്ന നാറ്റോ രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പോളണ്ടെത്തിയത്. 
 
ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തിലായിരുന്നു റഷ്യയ്‌ക്കെതിരെ മുന്നറിയിപ്പ് പോളണ്ട് നല്‍കിയത്. ഒരു കാര്യം ഞങ്ങള്‍ വ്യക്തമാക്കുകയാണ്. പോളണ്ടിന് മീതെ പറക്കുകയും അതിര്‍ത്തിലംഘിക്കുകയും ചെയ്യുന്ന വസ്തുക്കളെ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ വെടിവെച്ചു ഇടാനുള്ള തീരുമാനം ഞങ്ങള്‍ കൈക്കൊള്ളുമെന്ന് പോളണ്ട് പ്രധാനമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.
 
അതേസമയം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ പിന്തുണ അറിയിച്ചു. ഇസ്രയേലും പലസ്തീനും സമാധാനവും സുരക്ഷയും കൈകോര്‍ത്തു നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന് മാക്രോണ്‍ പറഞ്ഞു. 150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായി എത്തിയത്. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments