Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാരെ ഇങ്ങ് പോന്നോളി... എച്ച് 1 ബിയ്ക്ക് സമാനമായ കെ വിസയുമായി ചൈന, ലക്ഷ്യമിടുന്നത് ടെക് മേഖലയിൽ നിന്നുള്ളവരെ

India China Talk, India, China, US, Modi

അഭിറാം മനോഹർ

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (19:16 IST)
എച്ച് 1 ബി വിസയുടെ ഫീസ് അമേരിക്ക ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ കുടിയേറ്റ നയത്തില്‍ വലിയ മാറ്റം വരുത്തി ചൈന. സയന്‍സ്, ടെക്‌നോളജി,എഞ്ചിനിയറിങ്ങ്, മാത്തമറ്റിക്‌സ് മേഖലയിലെ പ്രൊഫഷണലുകളെ ആകര്‍ഷിക്കാനായി കെ വിസ അവതരിപ്പിക്കാനാണ് ചൈന തയ്യാറെടുക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ കെ വിസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.
 
എച്ച് 1 ബി വിസയ്ക്കുള്ള നിരക്ക് അമേരിക്ക ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുറ്റെ നീക്കം. നിലവില്‍ ജോലി,പഠനം, ബിസിനസ് എന്നിങ്ങനെ 12 വിഭാഗങ്ങളിലായാണ് ചൈന വിസ അനുവദിക്കുന്നത്. എന്നാല്‍ വിദേശത്ത് നിന്നുള്ള ശാസ്ത്ര- സാങ്കേതിക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനാണ് കെ വിസ ചൈന അവതരിപ്പിക്കുന്നത്. വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യേണ്ടതില്ല എന്നതാണ് കെ വിസയുടെ പ്രധാന ആകര്‍ഷണം. പ്രായം, വിദ്യഭ്യാസം, പ്രവര്‍ത്തിപരിചയം എന്നിവയാണ് കെ വിസയ്ക്കായി കണക്കാക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യഭാഗത്ത് സ്പർശിക്കുന്നത് പോക്സോ പ്രകാരം ബലാത്സംഗമല്ല, ശിക്ഷ കുറച്ച് സുപ്രീം കോടതി