മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ഫെബ്രുവരി 2025 (10:58 IST)
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാര്‍പാപ്പ ബോധവാനാണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉള്ളതിനാലും രക്തം നല്‍കിയതിനാലും ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ കൊടുക്കുന്നുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. നിലവില്‍ ആന്റിബയോട്ടിക് ചികിത്സയാണ് നല്‍കുന്നത്.
 
88കാരനായ മാര്‍പാപ്പയുടെ ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് സെപ്‌സിസ് എന്ന അവസ്ഥയ്ക്ക് കാരണമായേക്കും. അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. തന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി സന്ദേശം അയച്ച എല്ലാവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

9 സ്റ്റോപ്പുകൾ, 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിലെത്തും; എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍

അടുത്ത ലേഖനം
Show comments