Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾക്ക് പകരം പെറ്റിനെ വളർത്തുന്നത് സാംസ്‌കാരിക അധഃപതനം, സ്വാർത്ഥത, ഇത് മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് മാർപ്പാപ്പ

കുട്ടികൾക്ക് പകരം പെറ്റിനെ വളർത്തുന്നത് സാംസ്‌കാരിക അധഃപതനം, സ്വാർത്ഥത, ഇത് മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് മാർപ്പാപ്പ
, വ്യാഴം, 6 ജനുവരി 2022 (16:45 IST)
കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്താൻ തീരുമാനിക്കുന്നത് സ്വാര്‍ത്ഥതയാണ് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.റോമിലെ വത്തിക്കാനിൽ നടന്ന പൊതുസദസ്സിൽ രക്ഷാകര്‍തൃത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് മാർപാപ്പയുടെ പരാമർശം.
 
ഇന്ന് കുട്ടികൾ വേണ്ട എന്ന് വെയ്‌ക്കുന്ന ചിലയാളുകളെ നമുക്ക് കാണാം. ചിലര്‍ക്ക് ഒരു കുട്ടിയുണ്ട്. എന്നാല്‍, ചിലരാകട്ടെ ആ സ്ഥാനത്ത് നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുകയാണ്. ഇത് കേൾക്കുന്നയാളുകളെ ചിരിപ്പിച്ചേക്കാം. എന്നാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്'. ഈ ആചാരം ആചാരം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്, മാത്രമല്ല നമ്മെ താഴ്ന്നവരാക്കുകയും നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുന്നു'. ജീവശാസ്‌ത്രപരമായ കാരണങ്ങളാൽ കുട്ടികളുണ്ടാകാത്തവർ ദത്തെടുക്കൽ പരിഗണിക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.
 
ഇതാദ്യമായല്ല മാർപ്പാപ്പ കുട്ടികളെക്കാൾ വളർത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നവരെ കുറിച്ച് പരാമർശം നടത്തുന്നത്. 2014 -ൽ, കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്തുന്നത് സാംസ്കാരിക അധഃപതനത്തിന്റെ മറ്റൊരുദാഹരണമാണെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേട്ടത്തിന് താത്‌കാലിക കടിഞ്ഞാൺ, സെൻസെക്‌സിൽ ഇന്ന് 621 പോയന്റിന്റെ നഷ്ടം, നിഫ്റ്റി 17,800ന് താഴെ