Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗം നിസാരമല്ലായിരുന്നു; 23കാരിയായ പോണ്‍ താരത്തിന്റെ മരണകാരണം കണ്ടെത്തി!

രോഗം നിസാരമല്ലായിരുന്നു; 23കാരിയായ പോണ്‍ താരത്തിന്റെ മരണകാരണം കണ്ടെത്തി!

രോഗം നിസാരമല്ലായിരുന്നു; 23കാരിയായ പോണ്‍ താരത്തിന്റെ മരണകാരണം കണ്ടെത്തി!
ന്യൂയോര്‍ക്ക് , വെള്ളി, 8 ഡിസം‌ബര്‍ 2017 (19:50 IST)
പ്രശസ്‌ത കനേഡിയന്‍ പോണ്‍ താരം ആഗസ്റ്റ് അമേസിന്റെ മരണകാരണം വിഷാദ രോഗമെന്ന് പ്രാഥമിക നിഗമനം. അടുത്തിടെ ഇവര്‍ പല വിഷയങ്ങളിലും ട്വീറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പരിഹാസമുണ്ടാകുകയും തുടര്‍ന്ന് അമേസ് കടുത്ത മാനസിക സംഘര്‍ഷം നേരിടുകയും ചെയ്യുകയായിരുന്നു.

അതേസമയം, 23 വയസിനുള്ളില്‍ മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ച അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയിലെ സ്വന്തം വീട്ടിലാണ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഴ്സിഡസ് ഗ്രാബോവ്സ്കി എന്ന അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവര്‍ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുഹൃത്തുക്കള്‍ നേരത്തെ  വ്യക്തമാക്കിയിരുന്നു.

പോണ്‍ ചിത്രങ്ങളില്‍ സജീവമായിരുന്ന അമേസ് രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടിയ താരമാണ്. നാലു വര്‍ഷം മുമ്പ് മുതലാണ് അവര്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. ഇവരുടെ ഭര്‍ത്താവ് കെവിന്‍ മൂര്‍ ആണ് മരണവിവരം പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്‌കാര ചടങ്ങിനിടെ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ സംഭവം: മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി