Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണ്‍ താരം ജെസീക്ക ജെയിംസ് വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

പോണ്‍ താരം ജെസീക്ക ജെയിംസ് വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മെര്‍ലിന്‍ സാമുവല്‍

കാലിഫോർണിയ(യുഎസ്) , വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (20:32 IST)
പ്രസിദ്ധ പോണ്‍ താരം ജെസീക്ക ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയിലെ വസതിയിലാണ് 43കാരിയായ ജെസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച വൈകിട്ട് മുറിയില്‍ മരിച്ച നിലയിലായിരുന്നു ജെസീക്കയെ കണ്ടെത്തിയത്. ഇവരുടെ ബി സിനസ് പങ്കാളി വീട്ടില്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തി.

ജെസീക്കയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. 2002ലാണ് താരം പോൺ രംഗത്ത് എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശദമായി ചോദ്യം ചെയ്യും, തുടര്‍ന്ന് അറസ്‌റ്റ് ?; വികെ ഇബ്രാഹിം കുഞ്ഞ് കുരുക്കില്‍