Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയാണോ പറയേണ്ടത്: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ പരാമർശത്തെ വിമർശിച്ച് ബൈഡൻ

വാർത്തകൾ
, ഞായര്‍, 25 ഒക്‌ടോബര്‍ 2020 (11:47 IST)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിനുള്ള അവസാനഘട്ട സംവാദത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ വിമർശനവുമായി ഡൊമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യ വൃത്തിഹീനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്നുമായിരുന്നു കടുത്ത വാക്കുകളിൽ ട്രംപിന്റെ പരാമർശം. സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയല്ല പ്രതികരിയ്ക്കേണ്ടത് എന്ന് ജോ ബൈഡൻ വിമർശനം ഉന്നയിയ്ക്കുന്നു. 
 
"പ്രസിഡന്റ് ട്രംപ് ഇന്ത്യയെ' മലിനമെന്ന് 'വിളിച്ചു. സുഹൃത്തുക്കളെ കുറിച്ച്‌ ഇങ്ങനെയല്ല നിങ്ങള്‍ സംസാരിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രശ്നങ്ങളെ ഇങ്ങനെയല്ല നിങ്ങള്‍ പരിഹരിക്കേണ്ടത്. കമല ഹാരിസും ഞാനും നമ്മുടെ പങ്കാളികളെ വളരെയധികം വിലമതിക്കുന്നു.' ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയ്ക്ക് കൂടുതൽ ശോഭനമായ ഭാവി എന്ന ലേഖനം പങ്കുവച്ചുകൊണ്ടാണ് ജോ ബൈഡന്റെ ട്വീറ്റ്. 'ചൈനയെ നോക്കൂ, അത് എത്രത്തോളം മലിനമാണ്. റഷ്യയെ നോക്കൂ. ഇന്ത്യയെ നോക്കൂ. വായു മലിനമാണ്, ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാന്‍ ഒന്നും ചെയ്യില്ല.' എന്നായിരുന്നു ടെന്നസിയിലെ നാഷ്‌വില്ലിൽ നടന്ന അവസാന സംവാദത്തിനിടെ ട്രംപിന്റെ പ്രതികരണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഇറ്റലിയിൽ രണ്ടാംതരംഗം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.30 കോടിയിലേയ്ക്ക്