ആ ‘സ്‌നേക്ക് ബോയി’യുടെ പാമ്പു പിടിത്തം കൗതുകമാകുന്നു - വീഡിയോ
കൗമാരക്കാരന്റെ പാമ്പു പിടിത്തം കൗതുകമാകുന്നു
സമൂഹമാധ്യമങ്ങളിലെ പുതിയ താരമായി ക്വീന്‍സ്‌ലന്‍ഡുകാരനായ ഒലി വാര്‍ഡ്രോപ് എന്ന 15 വയസുകാരന്‍ പയ്യന്‍. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ കുട്ടിയുടെ പാമ്പുപിടിത്തമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിനടിയില്‍ നിന്നും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്ന ഒലിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ട പാമ്പിനെയാണ് വാഹനത്തിനടിയില്‍ നിന്നും ഈ കൗമാരക്കാരന്‍ അതിസാഹസികമായി പിടിച്ചെടുത്തത്.