Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിലെ ക്വറ്റയില്‍ ഭീകരാക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ക്വറ്റയിലെ ഭീകരാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍
ക്വറ്റ , ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (08:07 IST)
പാകിസ്ഥാനില്‍ പൊലീസ് പരിശീലന അക്കാദമിയില്‍ ഭീകരാക്രമണം. ക്വറ്റയിലെ പൊലീസ് പരിശീലന അക്കാദമിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 97ലധികം പേര്‍ക്ക് പരുക്കേറ്റു. അഞ്ചു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്.
 
പൊലീസ് പരിശീലന അക്കാദമയിലേക്ക് ഭീകരര്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന്, സുരക്ഷാസേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ക്വറ്റയിൽ നിന്ന് 13 കിലോമീറ്റർ അകലെ സരിയാബ് റോഡിലാണ് ക്വറ്റ പൊലീസ് ട്രെയിനിങ് അക്കാദമി സ്ഥിതി ചെയ്യുന്നത്. ബലൂചിസ്ഥാന്‍ തലസ്ഥാനമാണ് ക്വറ്റ.
 
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകനെ പിടിച്ചുകെട്ടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ - ഇത് തീക്കളിയാണ് ...