Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകനെ പിടിച്ചുകെട്ടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ - ഇത് തീക്കളിയാണ് ...

പുലിമുരുകനെ വേട്ടയാടി മനുഷ്യാവകാശ കമ്മിഷന്‍ - കാരണം പലത്

pulimurugan
തിരുവനന്തപുരം , തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (20:38 IST)
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പുലിമുരുകന്‍ സിനിമയുടെ പേരിൽ സർക്കാരിനു മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്.

പുലിമുരുകൻ സിനിമ പ്രദർശിക്കുന്ന മിക്ക തിയറ്ററുകളും സമയക്രമം പാലിക്കുന്നില്ലെന്നും ടിക്കറ്റിന് 10 രൂപയോളം അധികം ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സന്തോഷ്കുമാർ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.

തിയറ്ററുകാർ അധികം ഈടാക്കുന്ന തുക സർക്കാരിലേക്ക് കണ്ടു കെട്ടണമെന്നും സ്പെഷ്യല്‍ ഷോകൾ നടത്തുന്നതുമൂലം സമയക്രമം പാലിക്കുന്നില്ലെന്നും പ്രേക്ഷകർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നുവെന്നുമാണ് പരാതി.

വിഷയത്തിൽ തദ്ദേശവകുപ്പ്, സാംസ്കാരികവകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭാസെക്രട്ടറിയും വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ മോഹൻകുമാർ നിർദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം കൊയ്യാവുന്ന ഒരു ഫ്ലവര്‍ ഷോപ്പ് എങ്ങനെ തുടങ്ങാം ?