Webdunia - Bharat's app for daily news and videos

Install App

സ്വന്തമായി 'ഹിന്ദു രാജ്യം' സ്ഥാപിച്ച് ആൾദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്‌പോർട്ടും

സ്വന്തമായി രാജ്യമുണ്ടെന്ന് നിത്യാനന്ദ അവകാശപ്പെടുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നു.

തുമ്പി ഏബ്രഹാം
ബുധന്‍, 4 ഡിസം‌ബര്‍ 2019 (10:42 IST)
സ്വന്തമായി രാജ്യമുണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ. സ്വന്തമായി രാജ്യമുണ്ടെന്ന് നിത്യാനന്ദ അവകാശപ്പെടുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നു.കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യാനന്ദ പ്രഖ്യാപിച്ച രാജ്യം. കൈലാസം എന്ന പേരും രാജ്യത്തിന്റെ പതാകയും പാസ്‌പോര്‍ട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നുവെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
രാജ്യത്തിന്റെ പുതിയൊരു വെബ്‌സൈറ്റും നിത്യാനന്ദ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം 21ന് നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിത്യാനന്ദയുടെ പുതിയ വെളിപ്പെടുത്തല്‍.
 
നിത്യാനന്ദ പുതിയ രാജ്യത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം നടത്തിക്കൊണ്ടുപോവാനുള്ള സാമ്പത്തിക സഹായവും ആവശ്യപ്പെടുന്നുണ്ട്. പുതിയ രാജ്യത്ത് യോഗയും, മെഡിറ്റേഷനും, ഗുരുകുല വിദ്യാഭ്യാസവും ഉണ്ടാവുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസവും, ചികിത്സയും, ഭക്ഷണവും രാജ്യത്ത് സൗജന്യമായി ലഭിക്കുമെന്നും നിത്യാനന്ദ വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments