Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നു, രഞ്ജിത കൂട്ടുനില്‍ക്കുന്നു - കടുത്ത ആരോപണങ്ങളുമായി സാറ രംഗത്ത് !

Ntihyananda

എബിന്‍ ആനന്ദ്

, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (16:19 IST)
ആള്‍ദൈവമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആശ്രമത്തിലെ മുന്‍ അന്തേവാസിയും കാനഡ സ്വദേശിനിയുമായ സാറ സ്റ്റെഫാനി ലാന്‍ഡ്രി ആരോപിച്ചു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പുറത്തുവിട്ട ഒരു വീഡിയോയിലാണ് സാറ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 
 
ശ്രീ നിത്യസ്വരൂപ പ്രിയാനന്ദ എന്ന പേര് സ്വീകരിച്ചായിരുന്നു സാറ ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി 13 വയസുള്ള ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിക്കുന്നതുകണ്ട് മനസുമടുത്താണ് താന്‍ ആശ്രമം വിട്ടതെന്ന് സാറ ആരോപിക്കുന്നു. 
 
webdunia
കുട്ടികളെ പട്ടിണിക്കിടുകയും അടിമപ്പണി ചെയ്യിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നിത്യാനന്ദയുടെ പ്രധാന സഹായിയും സിനിമാനടിയുമായ രഞ്ജിത ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണെന്നും സാറ ആരോപിക്കുന്നു. 
 
ജീവന് അപകടം സംഭവിച്ചേക്കാം എന്ന് തോന്നിയതിനാലാണ് താന്‍ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സാറ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മഞ്ചേശ്വരത്തിന് പുറത്തുള്ളവർ വേണ്ട’, ലീഗിൽ പൊട്ടിത്തെറി, പ്രതിഷേധം - ഇടപെട്ട് കുഞ്ഞാലിക്കുട്ടി