Webdunia - Bharat's app for daily news and videos

Install App

ലോകത്ത് അപൂർവമായ വെള്ള ജിറാഫുകളെ വെടിവെച്ചുകൊന്നു, ഇനി ലോകത്ത് അവശേഷിക്കുന്നത് ഒരെണ്ണം മാത്രം

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (15:55 IST)
ലോകത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന വെള്ള ജിറാഫുകളെ വേട്ടക്കാർ വെടിവെച്ചുകൊന്നു. വടക്കുകിഴക്കൻ കെനിയയിലെ പ്രത്യേക സംരക്ഷണമേഖലയിൽ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളിൽ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാർ വെടിവെച്ചുകൊന്നത്.ലോകത്ത് മറ്റൊരിടത്തും കണ്ടെത്താനാവാതിരുന്ന ഈ അപൂർവ മൃഗങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതായാണ് കെനിയ പരിഗണിച്ചിരുന്നത്. കിഴക്കന്‍ കെനിയയിലെ ഗാരിസയിലാണ് ഈ രണ്ട് ജിറാഫുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ഇഷഖ്ബിനി ഹിരോള കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.
 
2017ൽ വെള്ള ജിറാഫുകളുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് ഇവ ലോകപ്രശസ്‌തമായത്. 2016- ല്‍ ടാന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂസിയം എന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തവയാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments