Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: മരണം 4,000 കടന്നു, ഇത്തരമൊരു സംഭവം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന, ഇറ്റലിയിൽ മരണസംഘ്യ 463 ആയി

കൊറോണ: മരണം 4,000 കടന്നു, ഇത്തരമൊരു സംഭവം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന, ഇറ്റലിയിൽ മരണസംഘ്യ 463 ആയി

അഭിറാം മനോഹർ

, ചൊവ്വ, 10 മാര്‍ച്ച് 2020 (10:34 IST)
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഇതുവരെ 1,24,285പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ അതിവേഗം പടരുന്ന ഇറ്റലിയിൽ കൊവിഡ് 19 നിയന്ത്രിക്കാനായി ഇറ്റലി പൂർണമായി തന്നെ അടച്ചിടാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുവരെ 463 പേരാണ് ഇറ്റലിയിൽ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
 
ഇറ്റലിയിൽ ഇതുവരെ ഒൻപതിനായിരത്തിനും മുകളിൽ ആളുകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. 16 ദശലക്ഷം ആളുകൾ ഇറ്റലിയിൽ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രമായി 97 മരണങ്ങൾ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തു. 1797 പുതിയ കേസുകളും ഇന്നലെ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തു. ഈ സാഹചര്യത്തിൽ നിരീക്ഷണത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ അടച്ചിടുമെന്ന് ഇറ്റലി സർക്കാർ അറിയിച്ചു.ഇന്ന് മുതലായിരിക്കും തീരന്മാനം നടപ്പിലാക്കുക. ഏപ്രില്‍ മൂന്ന് വരെ ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറ്റാലിയൻ സിരി എ മത്സരങ്ങളും നിർത്തിവെച്ചിട്ടുണ്ട്.
 
അതേസമയം ഇറാനിൽ കൊവിഡ് 19 മൂലമുള്ള മരണസംഘ്യ 237 ആയി. വൈറസ് വ്യാപനം തടയാൻ മദ്യം കഴിച്ചാൽ മതിയെന്ന വ്യാജസന്ദേശം വ്യാപകമായതോടെ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ച് 27 പേര്‍ ഇറാനില്‍ മരണപ്പെട്ടു.വ്യാജമദ്യം കഴിച്ച 218 പേർ ചികിത്സയിലാണ്. കൊറോണ പടരുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവരെയെല്ലാം നിരീക്ഷണത്തില്‍ വെക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു.
 
കാനഡയിൽ ആദ്യമായി കൊറോണമൂലമുള്ള മരണം റിപ്പോർട്ട് ചെയ്‌തു. ജർമനിയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ഇംഗ്ലണ്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.ഇന്ത്യയിലും 47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മഹാരോഗമുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൂഡോയിൽ വിലതകർച്ച: രാജ്യത്ത് പെട്രോൾ ഡീസൽ വില കുറഞ്ഞു