Webdunia - Bharat's app for daily news and videos

Install App

മനുഷ്യനെ പോലെ എലികൾക്കും മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാൻ സാധിക്കും; രസകരമായ ഒരു പഠനം

സഹാനുഭൂതി അനുഭവവേദ്യമാകുന്നതിൽ മനുഷ്യനും എലികളും തമ്മിലുള്ള ഈ സാമ്യം വളരെ നിർണ്ണകമാണെന്നും അത് മനുഷ്യന്റെ തലച്ചോറിന്റെ തന്നെ പരിണാമത്തെക്കുറിച്ച് ധാരാളം സൂചനകൾ നൽകുന്നുണ്ടെന്നും പഠനത്തലവൻ ക്രിസ്ത്യൻ കെയ്‌സേർസ് സൂചിപ്പിക്കുന്നു.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (08:24 IST)
അടുത്തിരുന്ന് ഒരാൾ വിഷമിക്കുമ്പോൾ അറിയാതെ നമ്മളിലേക്കും ആ വിഷാദം പകരുന്നതായി തോന്നാറില്ലേ?സഹജീവിയുടെ വേദന ഉൾക്കൊള്ളാൻ മനുഷ്യർക്ക് മാത്രമല്ല മനുഷ്യന്റേതുപോലെ തന്നെ ഒരു പക്ഷെ അതിനേക്കാൾ കൂടുതലായി എലികൾക്കും  കഴിയുമത്രേ. അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്.എംപതിയെക്കുറിച്ചുള്ള അന്വേഷണത്തുടർച്ചയെന്ന നിലയ്ക്കാണ് എലികളിൽ പഠനം നടത്തപ്പെടുന്നത്. തൊട്ടടുത്ത് നിൽക്കുന്ന ഒരു എലി ദുഖത്തിലായാലോ പേടിച്ചരണ്ടാലോ അത് കണ്ട് നിൽക്കുന്ന മറ്റൊരു എലിയ്ക്ക് ഒരു ചെറിയ മെന്റൽ ഷോക്ക് ഉണ്ടാകുന്നതായി ഗവേഷകർ കണ്ടെത്തി. 

ഇതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പഠനം നടത്തിയപ്പോഴാണ് സിംഗുലേറ്റ് കോർട്ടെക്സിന് സമാനമായ ഒരു ഭാഗം എലികളിലും പ്രവർത്തനസജ്ജമാകുന്നുണ്ടെന്ന് തിരിച്ചറിയുന്നത്. മറ്റുള്ളവർ വേദനിക്കുന്ന കാഴ്ചകൾ കൃത്യമായി ഈ സ്ഥലത്ത് എത്തിപ്പെടുമത്രേ. സഹാനുഭൂതി അനുഭവവേദ്യമാകുന്നതിൽ മനുഷ്യനും എലികളും തമ്മിലുള്ള ഈ സാമ്യം വളരെ നിർണ്ണകമാണെന്നും അത് മനുഷ്യന്റെ തലച്ചോറിന്റെ തന്നെ പരിണാമത്തെക്കുറിച്ച് ധാരാളം സൂചനകൾ നൽകുന്നുണ്ടെന്നും പഠനത്തലവൻ ക്രിസ്ത്യൻ കെയ്‌സേർസ് സൂചിപ്പിക്കുന്നു.
 
 
‘മിറർ ന്യൂറോണുകൾ’ എന്ന പ്രത്യേകതരം നാഡീവ്യൂഹങ്ങൾ കാരണമാണ് മനുഷ്യന് മറ്റുള്ളവരുടെ വേദനകൾ കാണുമ്പോൾ സഹതപിക്കാൻ സാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കണ്ണാടിയിലെന്നത് പോലെ മറ്റുള്ളവരുടെ വേദന കണ്ടുനിൽക്കുന്ന നമ്മിലേക്കും പ്രതിഫലിക്കുമെന്ന അവസ്ഥ. വേദനിക്കുന്ന ഓരോ ആളിന്റെയും തലച്ചോറിനുള്ളിൽ സിംഗുലേറ്റ് കോർട്സ് എന്ന ഒരു കേന്ദ്രം പ്രവർത്തന സജ്ജമാകുന്നുണ്ട്. മറ്റുള്ളവരുടെ ദുഃഖം നമ്മൾ കാണുമ്പോൾ ഈ കണ്ണാടി ന്യൂറോണുകളുടെ പ്രവർത്തനം വഴി ഈ സിംഗുലേറ്റ് കോർട്സ് താൽക്കാലികമായിട്ടെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുന്നുണ്ടെന്നാണ് വിവിധ പഠനങ്ങൾ കണ്ടെത്തുന്നത്. ഈ പ്രവർത്തനം നടക്കാതാകുന്നതോടെ, അഥവാ എമ്പതി ഇല്ലാതാകുന്നതോടെ മനുഷ്യന് സാരമായ പല മാനസിക വൈകല്യങ്ങളും ഉണ്ടാകാറുണ്ടെന്നും പഠനം കണ്ടെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments