Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോയില്‍ മാധ്യമപ്രവര്‍ത്തകരുടെ ബസിനുനേരെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റു

ഒളിംപിക് വേദിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ബസിനു നേരെ വെടിവെപ്പ്

റിയോയില്‍ മാധ്യമപ്രവര്‍ത്തകരുടെ ബസിനുനേരെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റു
റിയോ ഡി ജനീറോ , ബുധന്‍, 10 ഓഗസ്റ്റ് 2016 (09:28 IST)
ഒളിംപിക്സ് മത്സരങ്ങള്‍ നടക്കുന്ന വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് നിസാരപരുക്കേറ്റു. ബാസ്‌കറ്റ് ബോള്‍ മത്സരം നടക്കുന്ന ഒളിംപിക് വേദിയില്‍ നിന്ന് പ്രധാന വേദിയിലേക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
 
ബസിനു നേരെ രണ്ടുതവണ വെടിവെപ്പുണ്ടായി. ബസിന്റെ ജനല്‍ ചില്ലുകള്‍ തെറിച്ചാണ് രണ്ടുപേര്‍ക്ക് പരുക്കേറ്റത്. അതേസമയം, ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. ഇതിനിടെ റിയോയില്‍ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെരുവുകളില്‍ മോഷണവും പിടിച്ചുപറിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനിലെ കവർച്ച നടന്നത് തിരുട്ടുഗ്രാമത്തിലോ? വിരുധാജലം സ്റ്റേഷനിൽ പതിവിലും നേരത്തെയെത്തി, പുറപ്പെട്ടത് താമസിച്ചും; എന്തിനായിരുന്നു ഇത്?