Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമുദ്ര ജലനിരപ്പ് ഉയരുന്നു: 4 ഇന്ത്യൻ നഗരങ്ങൾ മുങ്ങും; 45 നഗരങ്ങൾക്ക് ഭീഷണി

കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ നഗരങ്ങൾ അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്ണ് കണ്ടെത്തി.

സമുദ്ര ജലനിരപ്പ് ഉയരുന്നു: 4 ഇന്ത്യൻ നഗരങ്ങൾ മുങ്ങും; 45 നഗരങ്ങൾക്ക് ഭീഷണി

തുമ്പി എബ്രഹാം

, വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (13:02 IST)
ഹിമാലയത്തിലുണ്ടാകുന്ന മഞ്ഞുരുകലിന്‍റെ ഫലമായി സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന ഉയർച്ചകാരണം നാല് ഇന്ത്യൻ നഗരങ്ങൾ ഭീഷണിയിൽ‍. കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ നഗരങ്ങൾ അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്ണ് കണ്ടെത്തി. ഈ നഗരങ്ങള്‍ ഉള്‍പ്പടെ ലോകത്താകമാനം 45 നഗരങ്ങളെയാണ് അപകടകരമായ പട്ടികയിൽ പെടുത്തിയത്.
 
മഞ്ഞുരുകലിന്‍റെ ഫലമായി ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങൾ കടുതൽ ജലദൗർലഭ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2100 ആകുന്നതോടെ കടൽനിരപ്പ് ഒരു മീറ്റർ ഉയരുമെന്നാണ് കണ്ടെത്തൽ.
 
ഇതുമൂലം ലോകത്തെ 1.4 ബില്യൺ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടെ നഗരങ്ങളില്‍ സമുദ്രത്തില്‍ 50 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നാൽ തന്നെ വെള്ളപ്പൊക്കം ഉണ്ടാവുമെന്നാണ് റിപ്പോർട്ട് പറയുന്നത്. പഠനത്തില്‍ ഏഴായിരത്തോളം ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചാണ് ഐപിസിസി റിപ്പോർട്ട് തയ്യാറാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനി നട തുറക്കുമ്പോൾ വിളിക്കണേ, അയ്യപ്പനെ ഒന്ന് കണ്ടാൽ മതി'; മേരി സ്വീറ്റി വീണ്ടും പമ്പയിൽ